Financial wellness centre - Your guide to financial prosperity
Mutual Fund SIP Investments
Mutual Fund SIP Investments
BLOG
Prakash Nair
3/30/20251 min read


മ്യൂച്വൽ ഫണ്ട് SIP - സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം
Power of Mutual Fund SIPs: The Smart Way to Build Wealth
30-03-2025
എക്കാലവും സുരക്ഷിതമായ നിക്ഷേപങ്ങൾ തേടിപ്പോകുന്ന മലയാളികൾ ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങി എന്നുള്ളതാണ് മ്യൂച്ചൽ ഫണ്ടുകളിലെ എസ്ഐപികളിൽ അതായത് സിപ്പ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മ്യൂച്ചൽ ഫണ്ട് നിക്ഷേപ ഓപ്ഷനിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ വൻ വർദ്ധന. ഓരോ മാസവും ഏകദേശം 26,000 കോടി രൂപയോളം ആണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ ലൂടെ ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ടുകൾ സമാഹരിക്കുന്നത്. സോഷ്യൽ മീഡിയകളിലൂടെയും, പത്ര ടിവി മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവിനെ അടിസ്ഥാനമാക്കി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ ഒട്ടനവധി മലയാളികളാണ് മുന്നോട്ട് വരുന്നത്. ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് അവരുടെ ഭാവി ഭദ്രമാക്കുന്നതിന് നല്ലൊരു സമ്പാദ്യം ഉണ്ടാക്കാം എന്ന ആത്മവിശ്വാസവു, പണപ്പെരുപ്പത്തെ അതിജീവിക്കുവാൻ തക്കതരത്തിലുള്ള വരുമാനവും, നികുതി ഇനത്തിൽ ലഭിക്കുന്ന വൻ ഇളവും , അതിനോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് ലഭിച്ച അതിഭീമമായ വരുമാനവും ആണ് സാധാരണക്കാരായ വ്യക്തികളെ ഈ സമ്പാദ്യ നടത്തുന്നതിന് പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ. നിങ്ങൾ ഇനിയും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ആരംഭിച്ചിട്ടില്ല എങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് ഇതിൽ വിദഗ്ധരായ വ്യക്തികൾ അഭിപ്രായപ്പെടുന്നത്.
വിപണിയിൽ നേരിട്ട് നിക്ഷേപം നടത്തുന്നതിൽ ഒരുപാട് അപകട സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലാക്കുക. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിലുള്ള നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കുറവ് ആണ്, ഒപ്പം വലിയ ലാഭവും ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് ലഭിച്ചേക്കാം. എന്നാൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ല. 2024 സെപ്റ്റംബർ മാസം മുതൽ വിപണിയിൽ , അതായത് നാഷണൽ എക്സ്ചേഞ്ചിന്റെ സൂചികയായ നിഫ്റ്റി 50 ഏകദേശം 16 ശതമാനത്തോളം ഇടുവ് രേഖപ്പെടുത്തി എന്നാൽ കഴിഞ്ഞ 8 ട്രേഡിങ് ദിനങ്ങളിൽ വിപണി വലിയതോതിലുള്ള തിരിച്ചുവരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മാസങ്ങളായി വിൽപ്പനക്കാരായിരുന്ന വിദേശനിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിൽ നിക്ഷേപങ്ങൾ നടത്തി തുടങ്ങിയത് ഒരു നല്ലൊരു ശുഭ വാർത്തയായി കണക്കാക്കാം. മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ നല്ലൊരു സമ്പത്ത് സ്വരൂപിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക ആംഫി രജിസ്റ്റേഡ് ആയിട്ടുള്ള ഒരു എം എഫ് ടി നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ അധികാരികമായി പഠിച്ചതിനുശേഷം, നിങ്ങളുടെ റിസ്ക് എടുക്കുന്നതിനുള്ള താല്പര്യം അനുസരിച്ച് അനുയോജ്യമായ മ്യൂച്ചൽ ഫണ്ട് സ്കീമുകൾ സജസ്റ്റ് ചെയ്യുന്നതാണ്. നിങ്ങളുടെ കൈവശം ഒരു പത്ത് രൂപയുണ്ടെങ്കിൽ തന്നെയും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ ആരംഭിക്കാവുന്നതാണ് നിങ്ങൾ നടത്തുന്ന ചെറിയ ചെറിയ നിക്ഷേപങ്ങൾ ഭാവിയിലേക്ക് വലിയൊരു സമ്പാദ്യമായി മാറുന്ന കാലം വിദൂരത്തിൽ അല്ല എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
സിസ്റ്റമാറ്റിക് ആയിട്ടും അതോടൊപ്പം റെഗുലർ ആയിട്ടും നമ്മൾ നടത്തുന്ന നിക്ഷേപങ്ങൾ പവർ ഓഫ് കോമ്പൗണ്ടിംഗ് അതോടൊപ്പം എന്നെ കോസ്റ്റ് ആവറേജിങ്ങിലൂടെ വലിയൊരു തുകയായി മാറിയേക്കാം. നീയും മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് മാറിനിൽക്കുന്ന മലയാളികൾ ഒരിക്കൽ കൂടി ചിന്തിക്കുക. കോവിഡിന് ശേഷം മലയാളികളുടെ സമ്പാദ്യശീലത്തിൽ വന്നത് വലിയൊരു മാറ്റമാണ്. മ്യൂച്ചൽ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപം നടത്തുന്ന മലയാളികളുടെ എണ്ണത്തിൽ ഉണ്ടായത് വൻ വർദ്ധനയാണ് . കൂടുതൽ മലയാളികൾ അതിൽ തന്നെ ഏറെയും ചെറുപ്പക്കാർ ഇപ്പോൾ റിസ്ക് എടുക്കുവാൻ താല്പര്യപ്പെടുകയും പുത്തൻകാല നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ആണ്. മ്യൂച്ചൽ ഫണ്ടുകളുടെ സിപ്പ് അഥവാ എസ്ഐപി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ രീതിയിലുള്ള നിക്ഷേപങ്ങൾക്ക് വളരെ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീർഘകാല നിക്ഷേപകർ വിപണിയിൽ ഹ്രസ്വകാലങ്ങളിൽ ഉണ്ടാകുന്ന ഏറ്റക്കുലർച്ചിലുകളിൽ ഒട്ടും അസ്വസ്ഥരല്ല എന്നുള്ളതാണ് കഴിഞ്ഞ കാലങ്ങളിൽ മ്യൂച്ചൽ ഫണ്ടുകളിൽ ഉള്ള നിക്ഷേപങ്ങളിലെ വൻവർദ്ധനവ് കാണിക്കുന്നത്. കഴിഞ്ഞ രണ്ടുമാസകാലങ്ങളിൽ മ്യൂച്ചൽ ഫണ്ടുകളുടെ എസ്ഐപി നിക്ഷേപങ്ങളിൽ കുറവ് വന്നിട്ടുണ്ട്. വിപണിയിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് എസ്ഐപി നിക്ഷേപങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ക്യാൻസൽ ചെയ്തത് ഒരു അഡ്വൈസറുടെ സഹായം കൂടാതെ സ്വന്തം നിലയിൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്ന വ്യക്തികളാണ് എന്നാണ് ഡേറ്റകൾ സൂചിപ്പിക്കുന്നത്. നിങ്ങൾ ഇതേപോലെ ഉള്ള തെറ്റായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിയുക. വിപണിയിൽ ഹസ്വകാലങ്ങളിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളിൽ ആകുലപ്പെടാതെ നിങ്ങളുടെ എസ്ഐപി നിക്ഷേപങ്ങളുമായി മുന്നോട്ടുപോകുക.
നിങ്ങൾക്ക് മാസം ലഭിക്കുന്ന വരുമാനത്തിൽ നിന്ന് അത്യാവശ്യ ചെലവുകൾ കഴിഞ്ഞ് മിച്ചം വരുന്ന പണം എങ്ങനെ ലാഭകരമായി നിക്ഷേപം നടത്താം. സാക്ഷരതയിൽ മുൻപന്തിയിൽ ആണെങ്കിലും സാമ്പത്തിക സാക്ഷരതയിൽ നമ്മുടെ മലയാളികൾ പിന്നോക്കം ആണെന്ന് ആക്ഷേപം കുറേ കാലങ്ങളായി നിലവിലുള്ളതാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഓഹരി, മ്യൂച്വൽ ഫണ്ട് എന്നീ നിക്ഷേപങ്ങളിൽ ബഹുദൂരം മുന്നേറിയ എപ്പോഴും മലയാളികൾ വിപണിയിലും, മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്താൻ മടിച്ച നിന്നിരുന്നു. സ്വർണം, ചിട്ടി , റിയൽ എസ്റ്റേറ്റ് , ബാങ്കുകളിലുള്ള സ്ഥിരനിക്ഷേപം പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ് സ്കീമുകളിലുള്ള നിക്ഷേപങ്ങൾ എന്നിവയോട് തന്നെയായിരുന്നു മലയാളികൾക്ക് ഏറെ പ്രിയം. അതോടൊപ്പം തന്നെ അനധികൃതമായ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപങ്ങൾ നടത്തി പണം നഷ്ടപ്പെടുത്തിയ മലയാളികളും വളരെ ഏറെയാണ്. എന്നാൽ കഴിഞ്ഞ നാലഞ്ചു വർഷങ്ങൾക്കിടയിൽ കാര്യങ്ങളൊക്കെ മാറിമറിഞ്ഞു ഓഹരി ,കടപത്രം, മ്യൂച്വൽ ഫണ്ട് എന്നിവയെല്ലാം മലയാളികളും ഇഷ്ടപ്പെട്ടു തുടങ്ങി കോവിഡിന് ശേഷം മ്യൂച്ചൽ ഫണ്ടുകളിലും ഓഹരി വിപണിയിലും നിക്ഷേപങ്ങൾ നടത്തുന്ന മലയാളികളുടെ എണ്ണത്തിലും ,അവരുടെ നിക്ഷേപത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതാണ്. ഏകദേശം 25 ലക്ഷത്തോളം മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപകരായുണ്ടെന്ന് സ്റ്റോക്ക് ചെയ്ഞ്ചുകളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത് , ഇതിനുപുറമെയാണ് മ്യൂച്ചൽ ഫണ്ടുകളിലുള്ള നിക്ഷേപങ്ങൾ. കോവിഡിന് ശേഷമാണ് മലയാളി നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ് കണ്ടു തുടങ്ങിയത് 2018 -19 കാലങ്ങളിൽ എട്ടു ലക്ഷത്തി അമ്പത്തിയൊന്നായിരം പേരായിരുന്നത് 2020 -21- ,12 ലക്ഷമായി ഉയർന്നു. 2021 -22 എത്തിയപ്പോഴേക്കും ഇത് 15 ലക്ഷമായി ഇപ്പോൾ 25 ലക്ഷത്തിലേറെ മലയാളികൾ സ്റ്റോക്ക് മാർക്കറ്റിലും അതിനുപരിയായി മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കുറഞ്ഞ കാലം കൊണ്ട് പണം ഇരട്ടിക്കുക എന്നുള്ളതല്ല എന്നാൽ ദീർഘകാലത്തേക്ക്, നല്ലൊരു സമ്പത്ത് സൃഷ്ടിക്കുക എന്നതായിരിക്കണം ഓരോ നിക്ഷേപകന്റെയും നിക്ഷേപക ലക്ഷ്യം. ഈ കാര്യം മനസ്സിൽ പറഞ്ഞു ഉറപ്പിച്ചിട്ട് വേണം മ്യൂച്ചൽ ഫണ്ടുകളിലും , ഓഹരി വിപണിയിലും നിക്ഷേപങ്ങൾ ആരംഭിക്കുവാൻ. പരമ്പരാഗത നിക്ഷേപങ്ങളായ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ്, റിയൽ എസ്റ്റേറ്റ് സ്വർണം, ചിട്ടികളിൽ ഉള്ള നിക്ഷേപം എന്നിവയെ അപേക്ഷിച്ച് ഏറെ റിസ്ക് ഉള്ള ഒരു നിക്ഷേപ പദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. അതോടൊപ്പം തന്നെ മികച്ച ലാഭവും കിട്ടുന്നതിന് ഓഹരികളിലും, മ്യൂച്ചൽ ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങൾ നമ്മളെ സഹായിക്കും. വളരെ ചെറിയ നിക്ഷേപങ്ങൾ കൊണ്ട് നിങ്ങൾക്കും ഒരു രക്ഷാധിപതിയോ കോടിപതിയോ ആകുവാനുള്ള അവസരങ്ങളാണ് മ്യൂച്ചൽ ഫണ്ടുകൾ നൽകുന്നത്.
ഉദാഹരണമായി പറഞ്ഞാൽ 25 വയസ്സുള്ള ഒരു വ്യക്തി അദ്ദേഹം 60 വയസ്സിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു, എങ്കിൽ ഓരോ മാസവും 500 രൂപ വീതം നല്ല തിരഞ്ഞെടുത്ത ഇക്കുറ്റി മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ 13 ശതമാനം വരുമാനം ലഭിക്കുമെങ്കിൽ അദ്ദേഹത്തിന് 60 വയസ്സാകുമ്പോൾ ഏകദേശം 35 ലക്ഷത്തിൽ കൂടുതലായി അദ്ദേഹത്തിൻറെ സമ്പാദ്യം വളരും. എന്നാൽ പവർ ഓഫ് കോമ്പൗണ്ടിങ്ങിന്റെ മാജിക് ശരിക്കും ജോലി ചെയ്യണമെങ്കിൽ ദീർഘകാല നിക്ഷേപങ്ങൾ ആയിരിക്കണം. ഈ വ്യക്തി 500 രൂപയ്ക്ക് പകരമായി 5000 രൂപയാണ് ഓരോ മാസവും സിപ്പായി നിക്ഷേപം നടത്തുന്നതെങ്കിൽ 60 വയസ്സിനുശേഷം ഈ തുക മൂന്ന് കോടി 50 ലക്ഷത്തിൽ കൂടുതലായി വളർന്നിരിക്കണം. മ്യൂച്ചൽ ഫണ്ടുകളുടെ എസ്ഐപി റൂട്ടിലുള്ള നിക്ഷേപങ്ങളുടെ അനന്തസാധ്യത ഇനിയും മനസ്സിലാക്കാത്ത മലയാളികൾ ഇതൊരു അവസരമാക്കി കണക്കാക്കി നിങ്ങളുടെ കയ്യിലുള്ള ചെറിയ ചെറിയ തുകകൾ നല്ല തിരഞ്ഞെടുത്ത മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപം നടത്തി, ദീർഘ കാലത്തിന് ശേഷം ഒരു നല്ല സമ്പാദ്യം ഉണ്ടാക്കി സാമ്പത്തിക ഭദ്രത നേടുവാൻ ശ്രമിക്കുക.
നിങ്ങളുടെ ഭാവിയിലേക്കുള്ള ഓരോ സാമ്പത്തിക ലക്ഷ്യവും നേടുന്നതിനുവേണ്ടി വെവ്വേറെ നിക്ഷേപങ്ങൾ ആരംഭിക്കുക. നിങ്ങൾ ഏതു പ്രായത്തിലുള്ള വ്യക്തികൾ ആണെങ്കിൽ തന്നെയും, നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും, റിസ്ക് ആപ്പിറ്റേറ്റിന് അനുയോജ്യമായ രീതിയിലുള്ള ഒട്ടനവധി മ്യൂച്ച്വൽ ഫണ്ട് സ്കീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മ്യൂച്ചൽ ഫണ്ടുകളിലുള്ള നിക്ഷേപങ്ങൾ നഷ്ടസാധ്യതകൾക്ക് വിധേയമാണ് അതിനാൽ, ഓഹരി വിപണിയിലും മ്യൂച്ചൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിന് മുന്നേ ആംഫി രജിസ്റ്റേർഡ് ആയിട്ടുള്ള, അല്ലെങ്കിൽ സെബി രജിസ്റ്റേർഡ് ആയിട്ടുള്ള ഒരു വ്യക്തിയുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക. ഇത് മ്യൂച്ചൽ ഫണ്ടുകളിലെ നിക്ഷേപം നടത്തുന്നതിനുള്ള ഒരു അഡ്വൈസ് ആയി കണക്കാക്കരുത്.
നന്ദി നമസ്കാരം പ്രകാശൻ നായർ.
Services
Expert financial guidance for your Mutual Fund investments strictly based on your financial goals
Contact details
to know more about us email to
Mobile +91 9995412512
© 2025. All rights reserved.