Financial wellness centre - Your guide to financial prosperity

Achieve Early Retirement with ₹5 Crore Corpus – FIRE Strategy & SWP Explained

BLOG

Prakash Nair

3/30/20251 min read

Achieve Early Retirement with ₹5 Crore Corpus – FIRE Strategy & SWP Explained

നിങ്ങളുടെ റിട്ടയർമെന്റിന് എങ്ങനെ 5 കോടി സമ്പാദിക്കാം

Prepared by : Prakash Nair (31-03-2025) - prakashnair.wealthy@gmail.com

50 വയസ്സിനു മുന്നേ ജോലിയിൽ നിന്ന് വിരമിച്ച് സ്വതന്ത്രമായി ജീവിക്കുക എന്നത് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് . ഇന്ത്യയിൽ സാധാരണയായി വിരമിക്കൽ പ്രായം 60 വയസ്സാണ്, എന്നാൽ ജോലിയിൽ നിന്നുള്ള സമ്മർദ്ദം ജോലി ഭാരം,. മറ്റുള്ളവരുടെ നിയന്ത്രണം കൂടാതെ സ്വന്തമായും, സ്വതന്ത്രമായും മനസ്സിന് യോജിക്കുന്ന തരത്തിലുള്ള ജോലികൾ ചെയ്യുക എന്നുള്ളത് നമ്മളുടെ എല്ലാം സ്വപ്നമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് പലരും അവരുടെ 50 വയസ്സിന് മുന്നേ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനായി പരിശ്രമിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ,നിങ്ങളുടെ മുന്നോട്ടുള്ള ജീവിത സാമ്പത്തിക ലക്ഷ്യങ്ങൾ നേടുന്നതിനും, അതോടൊപ്പം ജീവിത ചിലവുകളും മറ്റും ബുദ്ധിമുട്ടില്ലാതെ നിർവഹിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സമ്പാദ്യം നേടുക എന്നുള്ളതാണ്. ഈ ലക്ഷ്യം പൂർത്തീകരിച്ചു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചു എന്ന് ഒരു പരിധിവരെയും നമുക്ക് മനസ്സിലാക്കാം.

എന്നാൽ ഇവിടെ ഉരുത്തിരിയുന്ന ഒരു പ്രധാന ചോദ്യം നിങ്ങളുടെ ജോലി ഉപേക്ഷിക്കാനും എന്നാൽ യാതൊരുവിധ സാമ്പത്തിക ഉത്കണ്ഠയും കൂടാതെ ദശകങ്ങളോളം സുഖമായി ജീവിക്കാനും യാഥാർത്ഥ്യത്തിൽ എത്ര സമ്പാദ്യം മതിയാകും. മുന്നോട്ടുള്ള നിങ്ങളുടെ ജീവിതം സുഗമമാക്കുവാൻ തക്കതാരത്തിലുള്ള സമ്പാദ്യങ്ങൾ നേടിക്കഴിഞ്ഞാൽ നിങ്ങൾക്ക് ജോലിയിൽ നിന്ന് വിരമിക്കുവാനും, സ്വന്തമായും, സ്വതന്ത്രമായും ചിന്തിച്ച് മനസ്സിന് ഇണങ്ങുന്ന തരത്തിലുള്ള പ്രവർത്തികൾ ചെയ്യുവാനും സാധിക്കു. എന്നാൽ പല വ്യക്തികളും ഇത് തെറ്റായ രീതിയിലാണ് വ്യാഖ്യാനിക്കുന്നത് , താങ്കൾ ഉണ്ടാക്കിയ സ്വത്തുകൊണ്ട് വരും കാലങ്ങളിൽ സുഖമായി ജീവിക്കാം എന്ന് കരുതുന്നവർ പലരും കുറെ വർഷങ്ങൾക്കുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് , ഇങ്ങനെ ഒരു സാഹചര്യം നിങ്ങൾക്ക് ഉണ്ടാകാതിരിക്കണമെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ നല്ല രീതിയിൽ സാമ്പത്തിക ആസൂത്രണം ചെയ്ത് മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്. ഇവിടെ ശരിയായ രീതിയിലുള്ള സാമ്പത്തിക ആസൂത്രണം കൊണ്ടു മാത്രമേ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രായത്തിനു മുന്നേ നല്ലൊരു സമ്പത്ത് ഉണ്ടാക്കി ആ സമ്പത്ത് പിൽക്കാലത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.

ഫയർ അഥവാ ഫൈനാൻഷ്യൽ ഇൻഡിപെൻഡൻസ് റിട്ടയർ ഏർലി എന്നുള്ള ഫോർമുല പലപ്പോഴും യാപകമായി ഉപയോഗിക്കുന്ന ഒരു റിട്ടയർമെൻറ് പ്ലാനിങ് ഉപാധിയാണ്. ഫയർ പോലുള്ള സാമ്പത്തിക ഫോർമുലകളുടെ പ്രാധാന്യം മനസ്സിലാക്കി , മുൻകൂറായി തന്നെ വിരമിക്കൽ പദ്ധതികൾ തയ്യാറാക്കാം. ഇതിൽ ഏറ്റവും പ്രധാനം അർഹിക്കുന്ന ഒരു റൂൾ ആണ് നാല് ശതമാനം 4% . ഈ കൊണ്ട് ഉദ്ദേശിക്കുന്നത് വിരമിച്ച ശേഷം നിങ്ങൾ സ്വരുക്കൂട്ടിയ സ്വത്തിൽ നിന്ന് വർഷംതോറും 4% വരെയും സുരക്ഷിതമായി പിൻവലിച്ചാൽ നിങ്ങളുടെ നിക്ഷേപം കാലിയാകാതെ തന്നെ മരണം വരെയും സുഖമായി ജീവിത ചെലവുകൾ നടത്താം എന്നുള്ളതാണ്. ഉദാഹരണമായി നിങ്ങളുടെ വാർഷിക ചെലവ് 6 ലക്ഷം രൂപയാണെങ്കിൽ ആവശ്യമായ കോർപ്പസ് ഒരുകോടി 50 ലക്ഷം രൂപയായിരിക്കും. വർഷംതോറും 6 ലക്ഷം രൂപ പിൻവലിച്ച് ശേഷിച്ച തുക വളരുവാൻ അനുവദിക്കുന്ന വഴി കുറഞ്ഞത് 25 മുതൽ 30 വർഷം വരെയും സാമ്പത്തിക സുരക്ഷത നിലനിർത്തുവാൻ കഴിയും. എന്നിരുന്നാലും ഈ രീതിയിലും തെറ്റ് സംഭവിക്കുവാൻ എല്ലാ സാഹചര്യങ്ങളും ഉണ്ട്, വിപണിയിൽ ഉണ്ടാകാവുന്ന ഇടുവുകൾ, അപ്രതീക്ഷിതമായി വരുന്ന ആശുപത്രി, മറ്റു ചിലവുകൾ, പ്രതീക്ഷിച്ചതിലും അധികം ജീവിച്ചിരിക്കുന്നു, എന്നിവ ഈ നിക്ഷേപ തുകയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം.

നിങ്ങളുടെ സാമ്പത്തിക അവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉചിതമായ പദ്ധതികളിൽ നിക്ഷേപം നടത്തേണ്ടതും, അതായത് ഹോട്ട്ഫോളിയോ ഡൈവേഴ്സിഫിക്കേഷൻ ലൂടെയുള്ള നിക്ഷേപ തന്ത്രം സമയാസമയങ്ങളിൽ വിലയിരുത്തുകയും ,ഉചിതമായിട്ടുള്ള രീതിയിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. അല്ലാത്തപക്ഷം പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലുള്ള സാമ്പത്തിക ലക്ഷ്യം കൈവരിക്കുവാൻ സാധിക്കാതെ വരും.

നിങ്ങൾ നേരത്തെ വിരമിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സമ്പാദ്യം കണക്കാക്കുമ്പോൾ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട് ഉദാഹരണമായി നിങ്ങളുടെ വാർഷിക ചെലവ് മൂന്നുലക്ഷത്തി അറുപതിനായിരം രൂപയാണെന്ന് കരുതുക , ഈ വാർഷിക ചെലവിന്റെ കുറഞ്ഞത് 25 മുതൽ 50 മടങ് എങ്കിലും കോർപ്പസ്സായി രൂപീകരിക്കുവാൻ ശ്രദ്ധിക്കണം. അതായത് മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ വാർഷിക ചിലവുള്ള ഒരു വ്യക്തി കുറഞ്ഞത് 90 ലക്ഷം രൂപയുടെ എങ്കിലും കോർപ്പസ് രൂപീകരിക്കേണ്ടത് ആയിട്ടുണ്ട്. പണപ്പെരുപ്പം കൂടി കണക്കിലെടുത്താൽ നിങ്ങൾ ഇതിലും അധികം തുക റിട്ടയർമെൻറ് ആവശ്യത്തിനായി കണ്ടെത്തേണ്ടതായി വരും. രൂപീകരിക്കുന്ന കോർപ്പസ് നിങ്ങളുടെ വിരമിക്കലിനു ശേഷം നല്ല ഇൻവെസ്റ്റ്മെൻറ് ഓപ്ഷൻസ് തെരഞ്ഞെടുത്ത കൃത്യം ആയിട്ടുള്ള രീതിയിൽ നിക്ഷേപം നടത്തണം . ഇതിന് തിരഞ്ഞെടുക്കേണ്ട നിക്ഷേപ പദ്ധതികൾ മൂലധന വിപണിയിൽ നിക്ഷേപം നടത്തുന്ന തിരഞ്ഞെടുത്ത ഇക്കുറ്റി ഫണ്ടുകൾ, വിപണി ഇക്വിറ്റി ഫണ്ടുകൾ, ഡിജിറ്റൽ സ്വർണം, വെള്ളി, ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് ഉള്ള നിക്ഷേപങ്ങൾ എന്നിവയും ആകാം.

നിങ്ങൾ റിട്ടയർമെൻറ് നോട് അടുക്കുമ്പോൾ അല്ലെങ്കിൽ വിരമിക്കുവാൻ ആയിട്ട് ഉദ്ദേശിക്കുന്ന സമയത്തിന് കുറഞ്ഞത് ഒരു വർഷം മുന്നേ എങ്കിലും മ്യൂച്ചൽ ഫണ്ടുകൾ പോലെയുള്ള അപകട സാധ്യത കൂടിയ നിക്ഷേപ പദ്ധതികളിൽ നിന്ന് ഒരു ഭാഗം പിൻവലിച്ച് വളരെ സുരക്ഷിതമായിട്ടുള്ള നിക്ഷേപ പദ്ധതികളിലേക്ക് മാറ്റേണ്ട ആവശ്യകതയുണ്ട്. ഓരോ

ഓരോ വ്യക്തികളുടെയും ആവശ്യമനുസരിച്ച് ശരിയായിട്ടുള്ള രീതിയിൽ അസറ്റ് അലോക്കേഷൻ നടത്തേണ്ട കാര്യവും ഉണ്ടെന്ന് മനസ്സിലാക്കുക. ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത് വിരമിക്കൽ സമയത്ത് നിങ്ങൾ എത്ര സ്വത്ത് സമാഹരിച്ചു എന്നുള്ളതും, അതോടൊപ്പം തന്നെ വിരമിക്കലിനു ശേഷം ഓരോ മാസവും നിങ്ങളുടെ ചിലവിനു വേണ്ടിയിട്ട് എത്ര രൂപ വേണ്ടിവരും എന്നുള്ളതുമാണ്.ഴ ഇത് കൃത്യമായിട്ടുള്ള രീതിയിൽ കണക്കുകൂട്ടി അതിന് അനുയോജ്യമായിട്ടുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുത്ത് നിക്ഷേപങ്ങൾ നടത്തിയിട്ടില്ല എങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ഒരു വരുമാനം നിങ്ങൾക്ക് ലഭിക്കുകയില്ല. ദീർഘകാലത്തേന് ഇതേ പോലെയുള്ള കണക്കു കൂട്ടലുകൾ നടത്തുമ്പോൾ നമ്മൾ മറന്നു പോകാൻ പാടില്ലാത്ത ഒരു കാര്യമാണ് പണപ്പെരുപ്പം . പണപ്പെരുപ്പം കൂടി കണക്കിലെടുത്തതിനുശേഷം മാത്രമാണ് എത്ര തുക ഭാവിയിലേക്ക് നമ്മളുടെ ചെലവിനു വേണ്ടി വരുമെന്ന് കൃത്യമായി നിശ്ചയിക്കാൻ സാധിക്കുകയുള്ളൂ. അനുദിനം പണപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ ഇന്ന് നിങ്ങൾ ചെലവാക്കുന്ന തുകയുടെ എത്രയോ ഇരട്ടി തുക വർഷങ്ങൾക്ക് ശേഷം വേണ്ടിവരും എന്നുള്ള കാര്യവും വിസ്മരിക്കരുത്. ഇതെങ്ങനെയാണ് കൃത്യമായിട്ട് കണക്കുകൂട്ടുന്നത് എന്നതിന് സംബന്ധിച്ച് ഒരു പ്രസന്റേഷൻ തയ്യാറാക്കിയിട്ടുണ്ട്.